ആർഎസ്എസിനെ ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദർ ഹുഡിനോട് ഉപമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ലണ്ടനിൽ നടത്തിയ പ്രതികരണത്തിൽ ഇന്ത്യൻ സംസ്കാരത്തിൽ വിളളൽ വീഴ്ത്താൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിനെ അറബ് ലോകത്തെ ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദർഹുഡിനോട് ഉപമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റെജിക് സ്റ്റഡീസിൽ പ്രഭാഷണം നടത്തുകയായിരുന്നു രാഹുൽ. ഇന്ത്യയുടെ സംസ്കാരത്തെ മാറ്റിമറിക്കാനും സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും ആർഎസ്എസ് ശ്രമിക്കുകയാണെന്നു രാഹുൽ ആരോപിച്ചു.
നോട്ട്നിരോധനം ആർഎസ്എസ് കൊണ്ടുവന്നതാണെന്നു രാഹുൽ പറഞ്ഞു. പാകിസ്ഥാനോട് എങ്ങനെ പെരുമാറണമെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല. പാകിസ്ഥാനുമായി നയപരമായി നീങ്ങുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടു രാജ്യങ്ങളും തുല്യ ശക്തികളാണെന്നതു മറന്നുകൂടാ. ഇരുകൂട്ടരും തമ്മിൽ നല്ല ബന്ധം ഉണ്ടാകുന്നതുവരെ നാം കാത്തിരുന്നേ മതിയാകൂ, രാഹുൽഗാന്ധി പ്രതികരിച്ചു.