പാലക്കാടൻ മണ്ണില്‍ ‘രാഹുൽ ഷോ’; വരവേറ്റ് പ്രവർത്തകർ; ഒപ്പം ചേർന്ന് ഷാഫി പറമ്പിലും

 

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ  വന്‍വരവേൽപ്പ് നൽകി പ്രവർത്തകർ. തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ജില്ലയില്‍ വന്‍ ജനസാഗരമാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. അതിനുശേഷം തുറന്ന വാഹനത്തില്‍ രാഹുലിന്‍റെ റോഡ് ഷോയും നടന്നു. ജില്ലയില്‍ വന്‍ ജനസാഗരമാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. മുതിർന്ന നേതാക്കൾക്കൊപ്പം മുൻ പാലക്കാട് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പി.കെ ഫിറോസും രാഹുലിനൊപ്പമുണ്ടായിരുന്നു.

ഡിസിസി ഓഫീസിൽ എത്തിയ സ്ഥാനാർത്ഥിയെ ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ്‌ ചെന്നിത്തല, എംപിമാരായ വി.കെ ശ്രീകണ്ഠൻ ഷാഫി പറമ്പിൽ, എ. ഷംസുദ്ദീൻ എംഎൽഎ, പി. കെ ഫിറോസ്, യുഡിഎഫ് ജില്ലാ ചെയർമാൻ മരക്കാർ മാരായിമംഗലം തുടങ്ങിയവരും ഡിസിസി ഓഫീസിൽ രാഹുലിനെ സ്വീകരിക്കുവാൻ എത്തിയിരുന്നു. തുടർന്ന് മോയൻസ് സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച റോഡ്ഷോയിൽ കണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. വിദ്യാർഥികളും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ വൻ ജനാവലിയുടെ സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ രാഹുലിന്‍റെ തുറന്ന വാഹനത്തിലെ റോഡ് ഷോ സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

നിലപാടുള്ള മനുഷ്യന്മാരുടെ നാടാണ് പാലക്കാട്. വലിയ ആത്മവിശ്വാസമുണ്ടെന്നും കേരളത്തിൽ മതേതരത്വവും വർഗീയതയും ഏറ്റുമുട്ടുമ്പോൾ മതേതരത്വത്തിന് എപ്പോഴും ഒരു മുൻതൂക്കമുണ്ടാകും. ആ ആത്മവിശ്വാസത്തിലാണു മത്സരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ” നിങ്ങൾ തുടക്കത്തിൽ തന്നെ നൽകിയ ഈ സ്വീകരണത്തിന് സ്നേഹത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. നിങ്ങൾ ഒരു അവസരം നൽകിയാൽ സ്ഥിരമായി പാലക്കാട്ടുകാരനായി ഇവിടെയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

അതേ സമയം രാഹുലിനൊപ്പം റോഡ് ഷോ നയിക്കാന്‍ കൂടെ ഷാഫിയും ഉണ്ടായിരുന്നു. പാലക്കാട്ടെ പ്രവര്‍ത്തകരും നേതാക്കളും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന്  ഷാഫി പറമ്പില്‍ എംപി പറഞ്ഞു.  മുഴുവന്‍ നേതാക്കളെയും കണ്‍സള്‍ട്ട് ചെയ്‌തെടുത്ത തീരുമാനമാണ് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം. ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രാഹുല്‍ ശക്തനായ ജനപിന്തുണയുള്ള യുവ നേതാവാണ്. അതിനാലാണ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ഷാഫി പറഞ്ഞു.

.

Comments (0)
Add Comment