കേരളത്തില്‍ ആവര്‍ത്തിച്ചു വരുന്ന നിപ്പ വീഴ്ചയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍ എ ചോദിച്ചു. സ്വകാര്യ ആശുപത്രിയില്‍ പോയത് കൊണ്ടാണ് ഇത്തവണയും നിപ്പ സ്ഥിരീകരിച്ചത്. ഈ രോഗത്തിന്റെ സ്ഥിരീകരണം വന്നത് കൂടുതലും സ്വകാര്യ ആശുപത്രികളില്‍ ആണെന്നന്നതും ശ്രദ്ധേയമാണ്. നിപ്പയുടെ വ്യാപനം എങ്ങനെ എന്ന് ഇതുവരെ ആധികാരിക പഠനം നടന്നിട്ടില്ലെന്നും ഇത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗ്ലാദേശിനെ പോലെ പരിമിത സാഹചര്യം ഉള്ള രാജ്യം പോലും ഇത് കണ്ടെത്തി. 2018 ല്‍ സ്ഥിരം ഐസലേഷന്‍ സിസ്റ്റം ഉണ്ടായിരുന്നു. പിന്നീട് ഏഴ് വര്‍ഷമായി ഇതുണ്ടായില്ല. എന്നാല്‍ കേരളത്തില്‍ സ്ഥിരം ഹോട്ട് സ്‌പോട്ടുകളില്‍ പോലും ജാഗ്രത ഉണ്ടാക്കിയില്ല. പരിശോധന സംവിധാനം കേരളത്തിലില്ലാത്തതും പരിമിതിയാണ്.
ഈഗോ കളഞ്ഞ് ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്‍ സ്വകാര്യ ആശുപത്രിയില്‍ പോയതിനാല്‍ ജീവന്‍ രക്്ഷപ്പെടുത്തി എന്ന പരാമര്‍ശം മന്ത്രിയുടെ പ്രോഗ്രസ് കാര്‍ഡ് ആണോ എന്നും എംഎല്‍ എ ചോദിച്ചു