‘വിശക്കുന്നവന് ഭക്ഷണം നല്‍കുന്നത് തടയരുത്, ഡിസാസ്റ്റർ പിആർ വേണ്ട’; ദുരന്തഭൂമിയില്‍ രാഷ്ട്രീയനെറികേട് പാടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ | VIDEO

 

തിരുവനന്തപുരം: ദുരന്തഭൂമിയിൽ രാഷ്ട്രീയ നെറികേട് കാണിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. വിശപ്പിന് രാഷ്ട്രീയമില്ല. വിശക്കുന്നവന് ഭക്ഷണം നൽകുന്നത് തടയുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഡിസാസ്റ്റർ ടൂറിസം പോലെ തന്നെ ഡിസാസ്റ്റർ പിആർഒ കൂടി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മുസ്‌ലിം യൂത്ത് ലീഗിന്‍റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡ് നടത്തിവന്ന ഭക്ഷണവിതരണം പോലീസ് നിര്‍ത്തിവെപ്പിച്ചുരുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണ വിതരണം നടത്തിവരികയായിരുന്നു.

 

Comments (0)
Add Comment