
പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി . വിശദവാദം കേള്‍ക്കണമെന്നും ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിരപരാധിയെന്നും, ബലത്സംഗക്കുറ്റം നിലനില്‍ക്കുന്നില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാനവാദം.
ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം. സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗര്‍ഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ രേഖകള് തനിക്ക് ലഭ്യമാക്കിയിട്ടില്ല. തെളിവുകള്‍നല്‍കാന്‍ സാവകാശം വേണം തുടങ്ങിയവയാണ് രാഹുലിന്റെ വാദം.