‘ക്ലിഫ് ഹൗസിൽ താങ്കളുടെ ഫാദർ ഇന്‍ ലോ ഷർട്ട് ഇല്ലാതെ നില്‍ക്കുന്നത് കണ്ടിട്ടാകും നട്ടെല്ല് വാഴപ്പിണ്ടിയെന്ന് തോന്നിയത്’; റിയാസിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Wednesday, March 15, 2023

പ്രതിപക്ഷത്തിനെതിരായ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നേതാക്കള്‍. മുഹമ്മദ് റിയാസിന് ചുട്ട മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി.

“റിയാസ് മന്ത്രി…
താങ്കൾ ഇന്ന് പറയുന്നത് കേട്ടു ‘പ്രതിപക്ഷത്തിന് നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന്.’
നട്ടെല്ല്, വാഴപ്പിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്‍ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല….
എന്തായാലും എല്ല് ഡോക്ടർ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളത് കൊണ്ടാണ് താങ്കളുടെ ഫാദർ ഇൻ ലോയ്ക്ക് ഉത്തരം മുട്ടുന്നതും, ഉള്ളത് കേൾക്കുമ്പോൾ അദ്ദേഹം ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും.
പിന്നെ താങ്കളുടെ റോഡിൽ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്‍റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്സ്…” – രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.