‘കീഴടങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടിയ പോലീസ് ഇപ്പോഴും നമ്പർ 1 തന്നെ! ഒരു പൊന്‍തൂവല്‍ കൂടി’

Jaihind Webdesk
Monday, January 17, 2022

കോട്ടയത്ത് 19 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്റ്റേഷനില്‍ കൊണ്ടിട്ട സംഭവത്തില്‍ ആഭ്യന്തരവകുപ്പിനും പോലീസിനുമെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കേരള പോലീസിന്‍റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി എന്ന് രാഹുല്‍ പരിഹസിച്ചു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. കീഴടങ്ങിയ പ്രതിയെ സാഹസികമായി പിടികൂടിയ കേരള പോലീസ് ഇപ്പോഴും നമ്പർ 1 തന്നെയാണെന്ന് സംഘാടകസമിതിക്ക് വേണ്ടി മുഖ്യസംഘാടകന്‍ അറിയിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരള പോലീസിന്‍റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. കാപ്പ ചുമത്തിയ ഒരു ഗുണ്ട കോട്ടയത്ത് , ഒരാളെ തല്ലിക്കൊന്നു പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്നിട്ട് കീഴടങ്ങി.
അതേ സമയം, കീഴടങ്ങിയ പ്രതിയെ അതി സാഹസികമായി പിടിച്ച കേരള പോലീസ് ഇപ്പോഴും നമ്പർ 1 തന്നെയാണെന്നും, അതിൽ ഒരു മാറ്റവുമില്ലായെന്നും സംഘാടക സമിതിക്കു വേണ്ടി മുഖ്യ സംഘാടകൻ അറിയിച്ചു.

 

https://www.facebook.com/photo?fbid=323124989823275&set=a.319091620226612