കെഎം മാണിയോട് സിപിഎമ്മിന് വൈരുദ്ധ്യാത്മക ‘അവസരവാദം’ ; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Tuesday, July 6, 2021

തിരുവനന്തപുരം : കെഎം മാണിയോട് സിപിഎമ്മിന് വൈരുദ്ധ്യാത്മക “അവസരവാദമെന്ന് ” യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കെ.എം മാണി അഴിമതിക്കാരനെന്ന് സർക്കാർ സുപ്രീംകോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. തന്‍റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത ജോസ്.കെ. മാണിയെ  പരിഹസിച്ച് രാഹുല്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

KM മാണിയുടെ പാർട്ടിക്ക് LDF വക 12 സീറ്റ്,
KM മാണിയുടെ സ്മാരകത്തിന് LDF സർക്കാർ വക 5 കോടി,
KM മാണി പക്ഷേ അഴിമതിക്കാരനെന്ന് LDF സർക്കാർ വക കോടതിയിൽ വാദം,
ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്.
തൻ്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച LDF നെതിരെ ജോസ്മോൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോൻ മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരിൽ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കും. കരയുമ്പോൾ ഏങ്ങലടിക്കരുത് എന്ന് CPIM കർശന നിർദേശം നല്കിയിട്ടുണ്ട്.