
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വോട്ട് ചെയ്തു. കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. വൈകിട്ട് 4.50 ഓടെ ആണ് തിരക്ക് ഒഴിഞ്ഞ ശേഷം രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്.
പറയാനുള്ളതെല്ലാം നീതിന്യായപീഠത്തിന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇനി കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. എന്തായാലും സത്യം ജയിക്കുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.