വയനാട്ടിലെ വന്യജീവി ആക്രമണം; വനം മന്ത്രി രാജിവെക്കും വരെ വഴിയിൽ തടയും, വന്യ മൃഗങ്ങളും വകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Jaihind Webdesk
Saturday, February 17, 2024

കാസർകോട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ വനം മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.  സംഭവത്തില്‍ വന്യ മൃഗങ്ങളും വകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വനം മന്ത്രി രാജിവെക്കും വരെ യൂത്ത് കോൺഗ്രസ് വഴിയിൽ തടയും. അട്ടർവേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തിൽ പ്രതിഷ്ഠിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

വയനാട്ടിൽ നടക്കുന്ന പ്രതിഷേധം മനുഷ്യന് ജീവിക്കാനുള്ള പോരാട്ടമാണ്. ജില്ലയിലേക്ക് തിരിഞ്ഞു നോക്കാൻ വനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കൊല്ലുന്നത് കാട്ടാനയും കടുവയും ആണെങ്കിൽ കൊലപാതകത്തിന് കാരണക്കാരൻ വനം മന്ത്രിയാണ്. മന്ത്രി രാജിവെക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.