തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. എത്ര സുരക്ഷയൊരുക്കിയാലും ഇന്ന് വൈകുന്നേരം ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.’വിജയൻ സേനയിലെ ക്രിമിനൽ പൊലീസ് തലവൻ തിരുവനന്തപുരം സ്വദേശി അനിൽ കുമാർ’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
‘വടി വെട്ടാൻ പോയിട്ടല്ലേയുള്ളൂ, ഇങ്ങനെ പേടിക്കാതെ വിജയൻ പൊലീസേ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയ ഗുണ്ടാ പൊലീസുകാരുടെ വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ് ഉത്തരവ്. എത്ര സുരക്ഷയൊരുക്കിയാലും വൈകുന്നേരം ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച്….’