പോലീസിനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ‘മുളകൊണ്ടുള്ള ലാത്തി കൊണ്ടടിച്ചാൽ പെൻഷൻ വാങ്ങില്ല. പോലീസ് ഏമാന്മാർ വീട്ടിൽ പോയി പോലീസ് മാന്വൽ വായിച്ച് പഠിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പോലീസ് മാന്വലിൽ നിന്ന് മുളലാത്തി എടുത്തുകളഞ്ഞിട്ട് കാലങ്ങളായി. എന്നിട്ടും ഈ മുളവടി എവിടുന്നാണ് കിട്ടിയതെന്നറിയണമെന്നും ഇനിയും മുളലാത്തി എടുത്ത് പ്രയോഗിക്കാനാണ് തീരുമാനമെങ്കിൽ പെൻഷൻ വാങ്ങില്ലെന്നും പറഞ്ഞു.
വണ്ടിപ്പെരിയാറിൽ യൂത്ത് കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ആറുവയസുകാരിയുടെ കൊലപാതകത്തിൽ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നാരോപിച്ചായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിൽ ഡി.വൈ.എഫ്.ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും പോലീസ് ലാത്തിവീശുകയും ചെയ്തു.