രാഹുല്‍ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കും; സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്: സണ്ണി ജോസഫ്

Jaihind News Bureau
Thursday, December 4, 2025

 

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഉചിതമായ സമയത്ത് കെ.പി.സി.സി. ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ.  ഇടുക്കി കട്ടപ്പനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ആളില്ലാ പരാതി ലഭിച്ചതെന്നും അത് തുടര്‍നടപടിക്കായി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ നിലപാടല്ല തന്റേതെന്നും, സി.പി.എം. സെക്രട്ടറിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്നും സണ്ണി ജോസഫ് എം.എല്‍.എ. പറഞ്ഞു.

കൂടാതെ, ശബരിമല സ്വര്‍ണ കളവ് കേസില്‍ ജയിലില്‍ കഴിയുന്ന പാര്‍ട്ടി സഖാക്കളെ എന്തുകൊണ്ടാണ് സി.പി.എം. സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. വിഷയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് നിലപാട് അദ്ദേഹം തുറന്നു കാട്ടി.