നന്ദി പറയാന്‍ രാഹുൽ നാളെ വയനാട്ടില്‍; ഗംഭീര സ്വീകരണമൊരുക്കാന്‍ യുഡിഎഫ്

Jaihind Webdesk
Tuesday, June 11, 2024

 

വയനാട്: രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകിയ വയനാട്ടിലെ പ്രിയപ്പെട്ട വോട്ടർമാരെ നേരിൽ കാണാൻ വേണ്ടിയെത്തുന്ന രാഹുൽ ഗാന്ധിയ്ക്ക് മലപ്പുറം എടവണ്ണയിലും – വയനാട് കൽപ്പറ്റയിലും ഗംഭീര റോഡ് ഷോയും, സ്വീകരണവുമാണ് യുഡിഎഫ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9 മണിക്ക് കരിപ്പൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധി 10 മണിയ്ക്ക് എടവണ്ണയിലും, ഉച്ചക്ക് 2 മണിയ്ക്ക് കല്‍പറ്റയിലും നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും, ശേഷം റോഡ് മാർഗം കണ്ണൂരിലെത്തി, കണ്ണൂർ എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പം വോട്ടർമരോട് നന്ദി പറയാൻ വയനാട്ടിലെത്തുന്നുണ്ട്.