തിരുവനന്തപുരം:മന്ത്രി മുഹമ്മദ് റിയാസിന്റെ അധിക്ഷേപ പരാമർശത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച് സിപിഎം സൈബർ ആക്രമണം. എന്നാല്‍ സൈബര്‍ സഖാക്കളുടെ വ്യാജ വാര്‍ത്തയെ കൈയ്യോടെ പൊളിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ . അതേ ഓണറബിൾ സൺ ഇൻലോയ്ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്…. ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ എന്ന് രാഹുല്‍ പരിഹാസ രൂപേണെ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.
ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുലിനെതിരെ അശ്ലീല പോസ്റ്ററുകള്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ചത്. അടൂരില്‍ നിന്നും മോശം സാഹചര്യത്തില്‍ രാഹുലിനെ പിടികൂടി എന്ന തരത്തിലായിരുന്നു സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ പോസ്റ്റുകള്‍ പ്രചരിച്ചത്. എന്നാല്‍ അതേ സമയത്ത് തിരുവനന്തപുരം നേമത്ത് യൂത്ത് കോണ്‍ഗ്രസിന്റെ അസംബ്ലി സമ്മേളനത്തില്‍ പങ്കെടുക്കുന്ന തത്സമയ ദൃശ്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതു പോലും അറിയാതെയാണോ വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ടതെന്നും പരിഹാസങ്ങള്‍ ഉയര്ന്നുകഴിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം .
ഇന്നലെ ഓണറബിൾ സൺ ഇൻലോയ്ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്…. ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ!!
ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു.
അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്…
ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ ?
എന്നാല്‍ ശങ്കരാടി കാലത്തെ (വിജയന്റെ കാാലത്തെ) കുമാരപിള്ള സഖാവിന്റെ ഉടായിപ്പ് നമ്പറുകൾ തന്നെയാണോ ഇപ്പോഴും തുടരുന്നതെന്നും സിപിഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന ഈ തെമ്മാടിത്തരം സംഘടന നിയമപരമായി നേരിടുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.