പ്രളയ ബാധിതര്‍ക്ക് സാന്ത്വനമേകി രാഹുല്‍ അങ്കമാലിയില്‍

Tuesday, August 28, 2018

ചാലക്കുടിയിൽ നിന്നും ആലുവ അത്താണിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് രാഹുൽഗാന്ധി എത്തിയത്. അര മണിക്കൂർ ഇവിടെ ചിലവിട്ട അദ്ദേഹം ഓരോരുത്തരുടെയും അടുത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പം കോൺഗ്രസ് പാർട്ടിയുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി ദുരിതബാധിതർക്ക് കൂടുതൽ സഹായം എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തെ ഒറ്റമനസോടെ നേരിട്ടതിൽ കേരളജനതക്ക് അഭിമാനിക്കാമെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.