‘അയാൾക്കുള്ളത് ഹൃദയമല്ല, കല്ലാണ്’; ദുരന്തമുഖത്തെ  ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Friday, April 30, 2021


രാജ്യത്തെ കൊവിഡിന്‍റെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും റോയിട്ടേഴ്സ് അടക്കമുള്ള ഏജൻസികൾ ലോകത്തിന്‍റെ മുന്നിലെത്തിക്കുകയാണ്. ഇതിലെ ചില ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ഗാന്ധി കുറിച്ച വരികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാരിന്‍റെ വീഴ്ചകളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് കൊണ്ടാണ് രാഹുലിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

‘വികാരങ്ങൾ ഒട്ടുമില്ലാത്ത ഒരാൾ, വേദന കേൾക്കാൻ തയാറല്ലാത്ത ഒരാൾ, അയാൾക്കുള്ളത് ഹൃദയമല്ല, കല്ലാണ്​. ഇവിടുത്തെ സിസ്​റ്റം ജനങ്ങളെ ഒട്ടും സ്നേഹിക്കുന്നില്ല’ നടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ കുറിച്ചു.