രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തല്‍ ; സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണം : പി.ടി തോമസ്

Tuesday, July 27, 2021

തിരുവനന്തപുരം : പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള എം.പിയാണ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ മമത ബാനർജി സർക്കാർ സ്വീകരിച്ച മാതൃക കേരള സർക്കാർ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയെ വിമർശിച്ച് സംഘപരിവാറിന് വടി നൽകുകയാണ് സിപിഎം. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലയളവിൽ കൺസൽട്ടൻസികളുടെ മറവിൽ അഴിമതിയാണ് നടന്നതെന്നും പി.ടി തോമസ് ആരോപിച്ചു. നിയമസഭയിൽ ബജറ്റ് ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.