ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ; ഭാരത് ജോഡോ വിളികളോടെ ആഘോഷമാക്കി ‘ഇന്ത്യ’

Jaihind Webdesk
Tuesday, June 25, 2024

 

ന്യൂഡല്‍ഹി: റായ്ബറേലിയില്‍ നിന്നുള്ള ലോക്സഭാംഗമായി രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇംഗ്ലീഷിലാണ് രാഹുല്‍ സത്യവാചകം ചൊല്ലിയത്. രാഹുലിന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം  രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കിയത്. മുപ്പത്തി മൂന്നാമതായാണ് രാഹുൽ ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. രാഹുൽ ​ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാൻ സോണിയാ ​ഗാന്ധിയും, പ്രിയങ്കാ ​ഗാന്ധിയും പാർലമെന്‍റിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ അമേഠി എംപിയായി കിഷോരി ലാല്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു.