രാഹുൽ ഗാന്ധിയുടെ കാറിന്‍റെ ചില്ല് തകര്‍ന്ന സംഭവം; സുരക്ഷക്കായി കയർ കെട്ടിയതിനെ തുടര്‍ന്നെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, January 31, 2024

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ കാറിന്‍റെ ചില്ല് തകര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. ഒരു സ്ത്രീ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തി. തുടർന്ന് കാർ പെട്ടെന്ന് നിർത്തേണ്ടി വന്നു. ഈ സമയത്താണ് ചില്ല് തകര്‍ന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. ബിഹാറിൽ നിന്ന് പശ്ചിമ ബംഗാളിലെ മാൽഡയിലേക്ക് കടക്കാനിരിക്കെയാണ് സംഭവം നടന്നത്. കാറിന്‍റെ പുറക് വശത്തെ ചില്ലാണ് തകര്‍ന്നത്.  സുരക്ഷക്കായി കയർ കെട്ടിയതിനെ തുടര്‍ന്നാണ് കാറിന്‍റെ ചില്ല് പൊട്ടിയതെന്ന് വ്യക്തമായി.  വലിയ ജനക്കൂട്ടം സ്ഥലത്തുള്ളപ്പോഴാണ് സംഭവം.  എന്നാല്‍ അപകടം നടക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധി ബസിലായിരുന്നു.