തിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കുവാനും ഇന്ത്യ മുന്നണി അധികാരത്തില്‍ വരാനും രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വം സഹായിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഇന്ത്യ മുന്നണിക്ക് കരുത്ത് പകരും. ബിജെപിക്കെതിരായ പ്രവർത്തനം ശക്തമാവുകയും ബിജെപിയെ താഴെ ഇറക്കാൻ ഈ സ്ഥാനാർത്ഥിത്വം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം രാജ്യത്തിന് ആവശ്യമാണ്. വയനാടുമായി രാഹുല്‍ ഗാന്ധിക്ക് ആത്മബന്ധമുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സീറ്റ് നിലനിർത്തണമെന്ന് രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും ബിജെപി പ്രതിസന്ധിയിലായെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.