കാർഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഇന്ന് പഞ്ചാബില്‍ തുടക്കം

Jaihind News Bureau
Sunday, October 4, 2020

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഇന്ന് പഞ്ചാബില്‍ തുടക്കം. പഞ്ചാബിന് പുറമെ നാളെ ഹരിയാനയിലും രാഹുല്‍ ഗന്ധി ട്രാക്ടര്‍ റാലി നടത്തും. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള ഒപ്പുശേഖരണത്തിനും രാഹുല്‍ ഗാന്ധി പഞ്ചാബില്‍ തുടക്കം കുറിക്കും.

ജദ്പുര, ലപോണ്‍, മനോക് എന്നിവിടങ്ങളില്‍ റാലിക്ക് സ്വീകരണമൊരുക്കും. ഉച്ചയ്ക്ക് 12.15 ന് ആരംഭിക്കുന്ന റാലി വൈകിട്ട് ലുധിയാനയില്‍ സമാപിക്കും. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, പിസിസി അധ്യക്ഷന്‍ സുനില്‍ കുമാര്‍ ജഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.

നാളെത്തെ പര്യടനം ഹരിയാനയില്‍ നടക്കും. രണ്ട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പര്യടനം നടക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റ് പാസാക്കിയതിനുപിന്നാലെ വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി