കൊട്ടിക്കയറി പെരുവനവും സംഘവും; ആസ്വദിച്ച് രാഹുല്‍ ഗാന്ധി, പൊന്നാട അണിയിച്ച് ആദരം

Jaihind Webdesk
Tuesday, September 20, 2022

ആലപ്പുഴ/തുറവൂർ:  വാദ്യകലാ ഇതിഹാസം പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ മേളപ്പെരുക്കം ആസ്വദിച്ച് രാഹുല്‍ ഗാന്ധി. ഭാരത്ജോഡോ യാത്രയുടെ ഭാഗമായി തുറവൂരെത്തിയ അദ്ദേഹം നരസിംഹ സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് പെരുവനം കുട്ടൻ മാരാരുമായി കൂടിക്കാഴ്ച നടത്തിയത്. മേളത്തെ പറ്റി ചോദിച്ചറിഞ്ഞ രാഹുൽ ഗാന്ധി അല്‍പസമയം കുട്ടൻമാരാരുടെയും സംഘത്തിന്‍റെയും മേളം ആസ്വദിച്ച ശേഷം പൊന്നാടയണിയിച്ചാണ് മടങ്ങിയത്.

രാഹുൽ ഗാന്ധിയുടെ ആഗ്രഹപ്രകാരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മേളം കാണുവാനുള്ള അവസരം ഒരുക്കിയത്. ഇടയ്ക്ക് രാഹുൽ ഗാന്ധിയും ചെണ്ടയില്‍ ഒരു കൈ പരീക്ഷിച്ചത് കൌതുകക്കാഴ്ചയായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ഭാരത് ജോഡോ യാത്രയുടെസംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.