വിവാഹത്തിന് ക്ഷണിച്ച മണ്ഡലത്തിലെ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, June 13, 2020

 

വിവാഹത്തിന് ക്ഷണിച്ച മണ്ഡലത്തിലെ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. ജൂണ്‍ 14 ന് വിവാഹിതരാകുന്ന എടവണ്ണ സ്വദേശിനി നിദ ഷാഹുലിനും നിലമ്പൂര്‍ സ്വദേശി ഷെഫിനുമാണ് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദേശം ലഭിച്ചത്. വിവാഹത്തിന് ക്ഷണിച്ചതിന് നന്ദി അറിയിച്ച അദ്ദേഹം, ഇരുവര്‍ക്കും സന്തോഷകരമായ ദാമ്പത്യജീവിതവും ആശംസിച്ചു.