“പിതാവിന്‍റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെ”; ചാണ്ടി ഉമ്മന് ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, August 13, 2023

പുതുപ്പള്ളി :ചാണ്ടി ഉമ്മന് ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ചാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടണമെന്നും, പിതാവിന്‍റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. രാഹുൽ ഗാന്ധിയുടെ ആത്മാർത്ഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായി ചാണ്ടി ഉമ്മനും പറഞ്ഞു