ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം നാളെ ശംഖുമുഖത്ത് ; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Jaihind News Bureau
Monday, February 22, 2021

 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം നാളെ. രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യം. അതേസമയം ഐശ്വര്യ കേരളയാത്രയിലുടനീളം ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയേണ്ട ബാധ്യതയിലാണ് സർക്കാരും ഇടതുമുന്നണിയും.

ഇന്നലെ തിരുവനന്തപുരം ജില്ലയിലെ  പാറശാലയിൽ ആവേശകരമായ വരവേല്‍പ്പാണ് യാത്രയ്ക്ക് ലഭിച്ചത്. കാസർഗോഡ് നിന്നും തുടങ്ങിയ യാത്ര 14 ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലൂടെ കടന്ന് തലസ്ഥാനത്ത് എത്തിച്ചർന്നപ്പോള്‍ ആവേശോജ്വല വരവേല്‍പാണ് ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമർശനമാണ് യാത്രകളിൽ ഉടനീളം ഉയർന്നത്. ഇന്നലെ തിരുവനതപുരത്തെ രണ്ടാം ദിവസത്തെ പര്യടനം കാട്ടാക്കടയിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് കോവളം, ഉച്ചക്കട, നെയ്യാറ്റിൻകര എന്നി സ്ഥലങ്ങളിൽ ഐശ്വര്യ കേരള യാത്രയ്ക്ക് വൻ സ്വീകരണം നൽകി. രാത്രിയോടെയാണ്‌ യാത്ര പാറശാലയിൽ സമാപിച്ചത്.

രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സമാപനസമ്മേളനത്തോടെയാണ് ഐശ്വര്യ കേരള യാത്രയ്ക്ക് സമാപനമാകുന്നത് . ശംഖുമുഖത്ത് ആയിരങ്ങളെ സാക്ഷിയാക്കിയാണ് സമാപനം. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ജാഥയിലുടനീളം അലയടിച്ചത്.