രാഹുല്‍ ഗാന്ധി വർക്കല ശിവഗിരി മഠം സന്ദർശിച്ചു; മഹാസമാധിയില്‍ പുഷ്പാർച്ചന നടത്തി

Jaihind Webdesk
Wednesday, September 14, 2022

 

തിരുവനന്തപുരം/വർക്കല: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി രാവിലെ ശിവഗിരി മഠം സന്ദർശിച്ചു. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം ആശ്രമത്തിലെ സന്യാസിമാരുമായി കൂടിക്കാഴ്ചയും നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. ഭാരത് ജോഡോ യാത്രയുടെ എട്ടാം ദിനമായ ഇന്ന് നാവായിക്കുളത്ത് നിന്നാണ് യാത്ര തുടങ്ങിയത്.