‘ഓഫീസ് ജനങ്ങളുടേതാണ്, അക്രമം ഒന്നിനും പരിഹാരമല്ല’: എസ്എഫ്ഐ തകർത്ത കല്‍പ്പറ്റയിലെ ഓഫീസ് സന്ദർശിച്ച് രാഹുല്‍ ഗാന്ധി | VIDEO

വയനാട്: കൽപ്പറ്റയിൽ എസ്എഫ്ഐ ക്രിമിനലുകള്‍ അടിച്ചുതകർത്ത എംപി ഓഫീസ് രാഹുൽ ​ഗാന്ധി സന്ദർശിച്ചു. ആക്രമണം നിർഭാഗ്യകരമാണ്. ഓഫീസ് ആക്രമിച്ച കുട്ടികളോട് ക്ഷമിക്കുന്നുവെന്നും കാര്യത്തിന്‍റെ ഗൌരവം അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരമായാണ് അവർ പെരുമാറിയത്. ഓഫീസ് വയനാട്ടിലെ ജനങ്ങളുടേതാണ്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പരിസ്ഥിതി ലോല മേഖല പ്രശ്‌നത്തിൽ രാഹുൽ ഗാന്ധി എം.പി ഇടപെടുന്നില്ലെന്ന വിചിത്രവാദമുയർത്തിയാണ് കൽപ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, ജില്ലാ പ്രസിഡന്‍റ് ജോയൽ എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികളടക്കം മുന്നൂറോളം പ്രവർത്തകരായിരുന്നു ദേശീയ പാതയോരത്തെ ഓഫീസിലേക്ക് ഇരച്ചു കയറിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫും അക്രമി സംഘത്തിലുണ്ടായിരുന്നു.

 

https://www.facebook.com/JaihindNewsChannel/videos/557068372720320

Comments (0)
Add Comment