‘രാഹുല്‍ ഗാന്ധി: വെല്ലുവിളികളില്‍ പതറാതെ’; പുസ്തകം നാളെ എ.കെ. ആന്‍റണി പ്രകാശനം ചെയ്യും

Jaihind Webdesk
Thursday, April 11, 2024

 

തിരുവനന്തപുരം: ‘രാഹുല്‍ ഗാന്ധി : വെല്ലുവിളികളില്‍ പതറാതെ’ എന്ന പുസ്തകം നാളെ (ഏപ്രില്‍ 12) പ്രകാശനം ചെയ്യും. വൈകിട്ട് 4 .30 ന് ഇന്ദിരാ ഭവനില്‍ ചേരുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി പുസ്തകം  പ്രകാശനം ചെയ്യും. ഡോ. ശശി തരൂര്‍ പുസ്തകം ഏറ്റുവാങ്ങും. കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെപിസിസി മാധ്യമ സമിതി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്, ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. തിരുവനന്തപുരം മന്ദാരം പബ്ലിഷിംഗ് ആണ് പ്രസാധകര്‍.