ലോക പരിസ്ഥിതി സംരക്ഷണ ദിനം : വയനാട് മണ്ഡലത്തിലെ മനോഹര ദൃശ്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, July 28, 2021

 

ലോക പരിസ്ഥിതി സംരക്ഷണ ദിനത്തില്‍ വയനാട് മണ്ഡലത്തിലെ മനോഹര പ്രകൃതി ദൃശ്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി എം.പി.   കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്‍റെ മനോഹര ദൃശ്യങ്ങളാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചത്. തമിഴ് കവി തിരുക്കുറളിന്‍റെ വരികളുടെ അടിക്കുറിപ്പോടെയാണ് തന്‍റെ വയനാട് ട്വിറ്റർ പേജിലൂടെ അദ്ദേഹം വീഡിയോ ഷെയർ ചെയ്തത്.

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് കരുവാരകുണ്ട് കല്‍ക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം. ഒലിപ്പുഴയിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. നമ്മുടെ വയനാട് എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ഗാന്ധി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ജൂലൈ 28 ആണ് ലോക പരിസ്ഥി സംരക്ഷണ ദിനമായി ആചരിക്കുന്നത്.