യുപി പൊലീസിന്‍റെ വിരട്ടലില്‍ വഴങ്ങാതെ പ്രിയങ്ക ഗാന്ധി ; അഭിനന്ദിച്ച് രാഹുല്‍

Monday, October 4, 2021

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ച നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ  സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി  രാഹുല്‍ ഗാന്ധി.

നിങ്ങളുടെ ധൈര്യത്തിന് മുന്‍പില്‍ ഉത്തര്‍പ്രദേശ് ഭരണകൂടം അമ്പരന്നെന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ എഴുതിയത്. എത്ര തന്നെ തടയാന്‍ ശ്രമിച്ചാലും പ്രിയങ്ക പിന്മാറില്ലെന്ന് അറിയാമായിരുന്നെന്നും അറസ്റ്റ് വരിച്ചതില്‍ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
നീതിക്ക് വേണ്ടിയുള്ള അഹിംസാ സമരത്തില്‍ രാജ്യത്തെ അന്നദാതാക്കള്‍ക്ക് അവര്‍ വിജയം നേടികൊടുക്കുമെന്നും രാഹുല്‍ പറഞ്ഞു.

प्रियंका, मैं जानता हूँ तुम पीछे नहीं हटोगी- तुम्हारी हिम्मत से वे डर गए हैं।

न्याय की इस अहिंसक लड़ाई में हम देश के अन्नदाता को जिता कर रहेंगे। #NoFear #लखीमपुर_किसान_नरसंहार

— Rahul Gandhi (@RahulGandhi) October 4, 2021