രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും വർദ്ധിക്കുമ്പോള്‍ ബിജെപി വിദ്വേഷവും ഭയവും പരത്തുന്നു : രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, April 12, 2022

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങളുടെ മേല്‍ സർക്കാർ ബുള്‍ഡോസർ  ഓടിച്ചു കയറ്റി അവയെ നശിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ വിദ്വേഷവും പരിഭ്രാന്തിയുമാണ് ബിജെപിയുടെ ബുള്‍ഡോസറിനുള്ളിലെന്ന് അദ്ദേഹം വിമർശിച്ചു.

മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്കു നേരെ ഉണ്ടായ കല്ലേറില്‍ കുറ്റാരോപിതരായ  45 പേരുടെ സ്വത്തുവകകള്‍ ജില്ലാ ഭരണകൂടം ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.    ഉത്തർപ്രദേശില്‍  യോഗി ആദിത്യനാഥിനെ വിമർശിച്ച സമാജ്‌വാദി പാർട്ടി  എം.എൽ.എ ഷാസിൽ ഇസ്ലാമിന്‍റെ പെട്രോൾ പമ്പ്  ബുൾഡോസർ ഉപയോഗിച്ച് ഭരണകൂടത്തിന്‍റെ ഒത്താശയോടെ ഇടിച്ചുനിരപ്പാക്കുകയും ചെയ്തിരുന്നു. ബിജെപി സർക്കാർ എതിർക്കുന്നവരെയെല്ലാം ഇടിച്ചു നിരത്തുമ്പോഴാണ്  രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്.