നന്ദി!! വയനാട്ടിലെയും അമേഠിയിലെയും ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുല്‍ഗാന്ധി

Jaihind Webdesk
Thursday, May 23, 2019

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനതയുടെ തീരുമാനത്തെ അംഗീകരിക്കുന്നു.. മോദിയും എന്‍.ഡി.എയും ഉള്‍പ്പെടെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.. എന്നെ എം.പിയായി തെരഞ്ഞെടുത്ത വയനാട്ടിലെ ജനങ്ങളോട് നന്ദി. അമേഠിയിലെ ജനങ്ങളോടും നന്ദി… കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അവരുടെ കഠിന പ്രയത്‌നങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു’ -രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ഗാന്ധിക്ക് കേരള ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് വയനാട്ടിലെ ജനങ്ങള്‍ നല്‍കിയത്. 431770 ഭൂരിപക്ഷത്തിനാണ് വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിച്ചത്. അതേസമയം അമേഠിയില്‍ രാഹുല്‍ഗാന്ധിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.