രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; ആഗസ്റ്റ് 12, 13 തീയതികള്‍ ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍

Jaihind Webdesk
Tuesday, August 8, 2023

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക്. ആഗസ്റ്റ് 12, 13 തീയതികളിലാണ് രാഹുലിന്‍റെ സന്ദർശനം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഈ കാര്യം എക്സ് (x) അറിയിച്ചത്. മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് വയനാടും കേരളവും.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി  രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്തത്. തുടര്‍ന്ന് അംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വീണ്ടും എം.പിയായി പാർലമെന്‍റിലെത്തിയ രാഹുലിന് കോൺഗ്രസും പ്രതിപക്ഷ ഐക്യമായ ഇൻഡ്യയും മതേതര ഇന്ത്യയും വൻ വരവേൽപ്പാണ് നൽകിയത്.