ന്യൂഡല്‍ഹി: ഇന്ധനവില വർധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ സൈക്കിള്‍ ചവിട്ടിയാണ് പാര്‍ലമെന്‍റിലേക്ക് നീങ്ങിയത്. രാവിലെ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
#WATCH | Delhi: Congress leader Rahul Gandhi and other Opposition leaders ride bicycles to the Parliament, after the conclusion of their breakfast meeting. pic.twitter.com/5VF6ZJkKCN
— ANI (@ANI) August 3, 2021
രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, ഇന്ധന വില വര്‍ധനവ്, കര്‍ഷക സമരം, കൊവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.