അടൂരും ആറന്മുളയും ഇളക്കിമറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; നാളെ റോഡ് ഷോ.

Jaihind News Bureau
Sunday, March 29, 2026

 

അടൂർ ,ആറന്മുളUDF സ്ഥാനാർത്ഥികളായ അഡ്വ: അബിൻ വർക്കിയുടെയും അഡ്വ: CV ശാന്തകുമാറിന്റെയും തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽ ഗാന്ധി നാളെ അടൂരിലും ആറന്മുളയിലും റോഡ് ഷോ നടത്തും.രാവിലെ 11 മണിയ്ക്ക് വടക്കടത്തുകാവ് കെ ഐ ബറ്റാലിയൻ ക്യാമ്പ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ സ്ഥാനാർത്ഥി സി.വി.ശാന്തകുമാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ ക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കും.

അടൂരിന്റെ മണ്ണിലേക്ക് രാഹുൽ ഗാന്ധി എത്തുന്നത് ഇത് രണ്ടാം തവണയാണ് ഈ പ്രാവിശ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ ആറന്മുള മണ്ഡലങ്ങളിൽനിന്നും ജനവിധി തേടുന്ന സ്ഥാനാർത്ഥികളായ അബിൻ വർക്കിക്കും സി. വി.ശാന്തകുമാറിനും വോട്ടു തേടിയാണ് ഇത്തവണ രാഹുൽ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. വടക്കടത്തുകാവിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ എം സി റോഡ് വഴി അടൂർ ടൗണിലേക്ക് എത്തും. തുടർന്ന് ടൗൺ ചുറ്റി കെ.എസ്.ആർ.റ്റി.സിക്കു സമീപം സമാപിക്കും.

രാഹുൽ ഗാന്ധിയെ വരവേൽക്കാൻ അടൂരിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവേശത്തിലാണ്. തുടർന്ന് ആറന്മുള മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ രാഹുൽ ഗാന്ധിക്കൊപ്പം UDF സ്ഥാനാർത്ഥി അഡ്വ അബിൻ വർക്കി, ആന്റോ ആന്റണി എം.പി, DCC പ്രസിഡന്റ സതീഷ് കൊച്ചു പറമ്പിൽ, എന്നിവ റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാന്റിൽ സമാപന സമ്മേളനം നടക്കും.പോലീസ് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ അടൂർ ആറന്മുള മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ നാളത്തെ സന്ദർശനം ചരിത്രത്തിന്റെ ഏടുകളിൽ തങ്ക ലിപികളാൽ കുറിക്കപ്പെടുന്ന തരത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.