കാർഷിക നിയമങ്ങൾ നോട്ട് നിരോധനത്തിനും ജി.എസ്‌.ടിക്കും സമാനം ; സമ്പദ് വ്യവസ്ഥയെ തകർക്കുക സർക്കാർ ലക്ഷ്യം ; കർഷകരുമായി സംവദിച്ച് രാഹുൽ ഗാന്ധി | VIDEO

Jaihind News Bureau
Tuesday, September 29, 2020

 

ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസ്‌.ടി എന്നിവയ്ക്ക് സമാനമാണ് കാർഷിക നിയമങ്ങൾ എന്ന് രാഹുൽ ഗാന്ധി. സമ്പദ് വ്യവസ്ഥയെ തകർക്കുകയാണ് സർക്കാർ ലക്ഷ്യം. രാജ്യത്തിന്‍റെ നന്മയ്ക്ക് വേണ്ടി കാർഷിക നിയമങ്ങളെ എതിർക്കണം. രാജ്യത്തെ സംരക്ഷിക്കാൻ ബിജെപി ഒന്നും ചെയ്തിട്ടില്ലെന്നും  രാഹുൽ ഗാന്ധി ആരോപിച്ചു.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനേയും ബിജെപിയേയും കടന്നാക്രമിച്ച് രംഗത്തെത്തിയത്. കാർഷിക നിയമങ്ങൾ കർഷകരെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കും. സമ്പദ് വ്യവസ്ഥയെ തകർക്കുകയാണ് ബിജെപി സർക്കാരിന്‍റെ ലക്ഷ്യം. രാജ്യത്തെ സംരക്ഷിക്കാൻ ബിജെപി ഒന്നും ചെയ്തിട്ടില്ല. സ്വതന്ത്യ സമരത്തിലും ബിജെപി ബ്രിട്ടീഷുകാർക്ക് ഓപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങളെന്ന് കർഷകരും അഭിപ്രായപ്പെട്ടു. കാർഷിക വിളകളുടെ താങ്ങു വില ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ പ്രധാനമന്ത്രി പറയുന്നത് വിശ്വസിക്കാൻ തയ്യാറല്ലെന്നും കർഷകർ പറഞ്ഞു.