മതഭ്രാന്തന്മാർ സമുദ്രത്തിലെ രത്നത്തെ നശിപ്പിക്കുന്നു ; ലക്ഷദ്വീപിലെ ജനതയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് രാഹുല്‍ ഗാന്ധി

Wednesday, May 26, 2021

ലക്ഷദ്വീപിലെ ജനവിരുദ്ധ നിയമങ്ങള്‍ക്കെരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമുദ്രത്തിലെ രത്നമായ ലക്ഷദ്വീപിനെ വിവരമില്ലാത്ത കുറെ മതഭ്രാന്തന്മാർ  ചേർന്ന് നശിപ്പിക്കുന്നു എന്നത് ദുഖകരമാണ്. ഞാന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു. അദ്ദേഹം  ട്വിറ്ററില്‍ കുറിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടു വന്ന പുതിയ നിയമങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്തെങ്ങും അലയടിക്കുന്നത്.