‘രാജ്യത്തെ എല്ലാവരുടെയും ഫോൺ ചോർത്തി, ജനകീയ വിഷയങ്ങളില്‍ മോദിക്ക് മറുപടിയില്ല’ ; വിമർശിച്ച് രാഹുല്‍ ഗാന്ധി

Thursday, August 5, 2021

ന്യൂഡല്‍ഹി : തന്റെ മാത്രമല്ല രാജ്യത്തെ എല്ലാവരുടെയും ഫോൺ മോദി ചോർത്തി എന്ന് രാഹുൽ ഗാന്ധി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തെ ജനം ഉന്നയിക്കുന്ന ഒരു വിഷയത്തിലും മറുപടി നൽകാൻ നരേന്ദ്ര മോദി തയ്യാറല്ല. മോദി പ്രധാനമന്തി ആയിരിക്കുവോളം യുവാക്കൾക്ക് തൊഴിൽ ലഭിക്കില്ലന്നും നീതിക്കായി യുവാക്കള്‍ തെരുവിലിറങ്ങുമ്പോൾ മോദി സര്‍ക്കാരിന്റെ പതനം ആരംഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.