അമേഠിയിലെ ജനങ്ങള്‍ക്ക് വീണ്ടും രാഹുല്‍ ഗാന്ധിയുടെ സഹായം; ട്രക്കുകള്‍ നിറയെ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുനല്‍കി

Jaihind News Bureau
Friday, April 17, 2020

ലോക്ഡൗണിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന അമേഠിയിലെ ജനങ്ങള്‍ക്ക് വീണ്ടും രാഹുല്‍ ഗാന്ധിയുടെ സഹായം. അഞ്ച് ട്രക്കുകള്‍ നിറയെ അരിയും സാധനങ്ങളും രാഹുല്‍ ഗാന്ധി അമേഠിയിലേക്ക് എത്തിച്ചു. അമേഠിയിലെ ജനങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അനില്‍ സിംഗ് പറഞ്ഞു. ഇതുവരെ 16,400ഓളം റേഷന്‍ കിറ്റുകള്‍ രാഹുല്‍ ഗാന്ധി വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് പ്തിരോധത്തിനായി 50,000 മാസ്കുകൾ, 20,000 സാനിറ്റൈസറുകൾ , 20,000 സോപ്പുകൾ എന്നിവയും രാഹുൽ നേരത്തെ അമേഠിയിലേക്ക് എത്തിച്ചുനല്‍കിയിരുന്നു.