അമേഠി: കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന അമേഠിയിലേക്ക് സഹായം എത്തിച്ച് രാഹുൽ ഗാന്ധി. 10,000 മെഡിക്കൽ കിറ്റുകളാണ് തന്റെ സ്വന്തം ചെലവിൽ കൊവിഡ് രോഗികൾക്ക് അദ്ദേഹം എത്തിച്ചുനൽകിയത്. കോൺഗ്രസിന്റെ സേവാ സത്യാഗ്രഹ പദ്ധതി പ്രകാരം ഈ കിറ്റുകൾ അർഹരുടെ കൈകളിലേക്ക് ഉടൻ എത്തിക്കുമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി. മുൻപ് ഓക്സിജൻ ക്ഷാമം ഉണ്ടായപ്പോൾ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 20 ഓക്സിജൻ സിലിണ്ടറുകളും അദ്ദേഹം എത്തിച്ചുനൽകിയിരുന്നു.