WAYANAD| കഷ്ടതയുള്ള സമയത്ത് ഒപ്പം നിന്ന വയനാട്ടുകാര്‍ തന്റെ കുടുംബം പോലെന്ന് രാഹുല്‍ ഗാന്ധി;  ഉമ്മന്‍ചാണ്ടി സ്മാരക ഓഡിറ്റോറിയം നാടിന് സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

Jaihind News Bureau
Saturday, September 20, 2025

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും നിലവിലെ എംപി ആയ പ്രിയങ്ക ഗാന്ധിയും ആദ്യമായി വികസന പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു വേദിയില്‍ എത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ഉമ്മന്‍ചാണ്ടി സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒന്നിച്ചെത്തിയത്.

രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി സഹോദരി പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയായി എങ്കിലും ആദ്യമായാണ് ഒരു വികസന പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ ഇരുവരും ഒരുമിച്ച് എത്തുന്നത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ഉമ്മന്‍ചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനത്തിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം സന്തോഷിപ്പിക്കുന്നു എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

കഷ്ടതയുള്ള സമയത്ത് ഒപ്പം നിന്ന വയനാട്ടുകാര്‍ തന്റെ കുടുംബം എന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ടി സിദ്ദിഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ തുടങ്ങിയവരും പരിപാടിയില്‍ സംസാരിച്ചു.