നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് കള്ളം പറയുകയാണെന്ന് രാഹുൽ ഗാന്ധി | VIDEO

Jaihind News Bureau
Saturday, October 24, 2020

നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് കള്ളം പറയുകയാണെന്ന് രാഹുൽ ഗാന്ധി. ചൈനീസ് പട്ടാളം ഇരുപത് സൈനികരെ കൊലപ്പെടുത്തി ഇന്ത്യൻ മണ്ണ് കയ്യേറിയിട്ടും ഇന്ത്യയുടെ ഒരു തുണ്ട് ഭൂമിപോലും ആരും കയ്യേറിയിട്ടില്ലെന്ന് മോദി പറഞ്ഞത് എന്തിനാണെന്ന് രാഹുൽ ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ എവിടെയെന്നും ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ രാഹുൽ ഗാന്ധി ചോദിച്ചു.

https://youtu.be/WrjPfZJiP6M