ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94–ാമതെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ ദാരിദ്രര്‍ക്ക് വിശക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് ചങ്ങാതിമാരുടെ പോക്കറ്റ് നിറക്കുകയണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
भारत का ग़रीब भूखा है क्योंकि सरकार सिर्फ़ अपने कुछ ख़ास ‘मित्रों’ की जेबें भरने में लगी है। pic.twitter.com/MMJHDo1ND6
— Rahul Gandhi (@RahulGandhi) October 17, 2020
അതേസമയം ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94–ാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ആകെ 107 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അതീവ ഗുരുതരമായ സ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102–ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ദാരിദ്ര്യനിർമാർജനത്തിന് രാജ്യം സ്വീകരിച്ച നടപടികൾ, പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ ആരോഗ്യം, കുട്ടികളിലെ പോഷകാഹാരക്കുറവ്, വളർച്ചാക്കുറവ് തുടങ്ങിയ കാര്യങ്ങൾ അപഗ്രഥിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.