‘മരിക്കേണ്ടി വന്നാല്‍പ്പോലും താങ്കളുടെ മാതാപിതാക്കളെ അധിക്ഷേപിക്കില്ല’; മോദിക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി

രാഹുല്‍ഗാന്ധിക്കും കുടുംബത്തിനും എതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നിരന്തരം തൊടുത്തുവിടുന്ന അവഹേളനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി. താന്‍ മരിക്കേണ്ടിവന്നാല്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാപിതാക്കളെ അധിക്ഷേപിക്കില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. മോദിയെ താന്‍ സ്നേഹം കൊണ്ടാണ് തോല്‍പ്പിക്കാന്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടയില്‍ ഉജ്ജൈയിനില്‍ രാഹുല്‍ പറഞ്ഞു.

മോദിജി വെറുപ്പോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം തന്റെ അച്ഛനെയും മുത്തശ്ശിയെയും മുതുമുത്തച്ഛനെയും അധിക്ഷേപിക്കുന്നു. പക്ഷെ താനെന്റെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റി മോശം പറഞ്ഞിട്ടില്ല. അച്ഛനേയോ അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. താന്‍ മരിച്ചാലും അദ്ദേഹത്തിന്റെ മാതാപിതാക്കളെ അവഹേളിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തനിക്കു നേരെ വെറുപ്പ് വര്‍ഷിക്കുകയാണെങ്കില്‍ താന്‍ തിരിച്ച് സ്നേഹിക്കും. ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചും ആലിംഗനം ചെയ്തും തോല്‍പ്പിക്കും. താനൊരു കോണ്‍ഗ്രസുകാരനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

modinarendra modibjprahul gandhi
Comments (0)
Add Comment