ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

Tuesday, February 26, 2019

ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച്  കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്ന വിവരം പുറത്തുവന്നതോടെയാണ് സൈനികരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിനന്ദിച്ചത് . ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അതിര്‍ത്തിക്ക് അപ്പുറത്ത് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ ഒരു ഭീകര കേന്ദ്രം പൂര്‍ണമായി നശിപ്പിച്ചെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. 1000 കിലോ സ്‌ഫോടകവസ്തുക്കള്‍ ഭീകരകേന്ദ്രത്തിന് നേരെ വര്‍ഷിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്.