രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞു; ‘വോട്ടെണ്ണല്‍ തീരും വരെ കണ്ണിമ ചിമ്മാതെ ജാഗ്രത പാലിക്കണം’ | VIDEO

Jaihind Webdesk
Saturday, June 1, 2024

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാനിക്കുന്ന സമയം വരെ കണ്ണിമ ചിമ്മാതെ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. പരസ്യപ്രചാരണം അവസാനിച്ച മേയ് 30 നായിരുന്നു ഇന്ത്യ സഖ്യത്തിന്‍റെ പ്രവർത്തകരോട് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. ഇനി വോട്ടെണ്ണല്‍ ദിവസത്തിലേക്ക് കടക്കുകയാണ്. അവസാന നിമിഷം വരെ  ഇവിഎമ്മുകളിലും സ്‌ട്രോംഗ് റൂമുകളിലും പ്രവർത്തകർ  കണ്ണിമ ചിമ്മാതെ ജാഗരൂകരായിരിക്കണമെന്നുമായിരുന്നു  രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. ഇന്ത്യാ സഖ്യത്തിന്‍റെ മുന്നേറ്റം ഭയന്ന ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി എന്തും ചെയ്യുമെന്ന ഓർമ്മപ്പെടുത്തലായിരുന്നു രാഹുല്‍ വീഡിയോ സന്ദേശത്തിലൂടെ നല്‍കിയത്. ഇപ്പോള്‍ എന്‍ഡിഎ മുന്നേറ്റം പ്രവചിക്കുന്ന ഗോദി മീഡിയയുടെ എക്സിറ്റ് പോളുകള്‍ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വീഡിയോ സന്ദേശവും ചര്‍ച്ചയാവുകയാണ്.