കണ്ണൂർ : മൂന്നു ദിവസത്തെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങി. മാനന്തവാടിയിൽ നിന്ന് കാർ മാർഗം കണ്ണൂർ വിമാനത്താവളത്തിൽ എത്തിയാണ് മടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പിയും രാഹുൽ ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നു.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം പിമാരായ കെ.സുധാകരൻ, എം.കെ രാഘവൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽകുമാർ, വി.എ നാരായണൻ, പി.എം നിയാസ്, സജീവ് മാറോളി തുടങ്ങിയവർ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിക്ക് യാത്രയയപ്പ് നൽകി.