പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പൊള്ളയായ പ്രസംഗം മതിയാക്കി തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ എന്നാണ് രാഹുല്‍ ഗാന്ധി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. 3 ചോദ്യങ്ങള്‍ക്കു പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. തീവ്രവാദത്തെ കുറിച്ചുള്ള പാകിസ്ഥാന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ വിശ്വസിച്ചത് എന്നാണ് ആദ്യത്തെ ചോദ്യം. ട്രംപിന് മുന്നില്‍ തലകുനിച്ചുകൊണ്ട് നിങ്ങള്‍ രാജ്യതാല്‍പ്പര്യം ബലികഴിച്ചത് എന്തുകൊണ്ടെന്നും ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടെന്നുമാണ് മറ്റ് രണ്ട് ചോദ്യങ്ങള്‍. പ്രധാനമന്ത്രിയുടെ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനവും അതൃപ്തിയും അറിയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.