
ബിഹാര്‍ :നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാസഖ്യത്തിന്റെ പ്രചാരണ പരിപാടികള്‍ക്കെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിഹാര്‍ ജനതയുടെ മനം കവര്‍ന്നു. ബെഗുസരായിയിലും ഖഗാരിയയിലും റാലികളെ അദ്ദേഹം അഭിസംബോധന ചെയ്തു. മോദിയുടേയും നിതീഷ്‌കുമാറിന്റേയും ദുര്‍ഭരണത്തിനെതിരായി യോഗങ്ങളില്‍ ആഞ്ഞടിക്കുമ്പോള്‍ ഗ്രാമീണരുടെ സാധാരണ ജീവിതത്തെ അടുത്തറിയാനും അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ടറിയാനും അദ്ദേഹം ശ്രമിക്കുന്നു.
ബിഹാരിലെ ബഗുസരായിലെ പ്രചാരണ റാലിക്ക് ശേഷം രാഹുല്‍ ഗാന്ധി നേരേ പോയത് ഹെലികോപ്റ്ററിലേക്ക് ആയിരുന്നില്ല. ഗ്രാമീണരായ മത്സ്യത്തൊഴിലാളികളുടെ അടുത്തേയ്ക്കായിരുന്നു. പുഴയിലേക്ക് മീന്‍ പിടിച്ചുകൊണ്ടിരുന്ന മല്ല വിഭാഗത്തിലെ തൊഴിലാളികളോടൊപ്പം അദ്ദേഹം വള്ളത്തില്‍ കയറി. അവരോടൊപ്പം പുഴയില്‍ ചാടി മീന്‍പിടിത്തത്തില്‍ പങ്കുചേര്‍ന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, സമഗ്ര വികസനം എന്നിവ മഹാസഖ്യം അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ് തു. കുറഞ്ഞുവരുന്ന മത്സ്യലഭ്യത, ആവശ്യമായ പിന്തുണയുടെ അഭാവം തുടങ്ങിയ ആശങ്കകള്‍ തൊഴിലാളികള്‍ പങ്കുവച്ചു.അവര്‍ക്കൊപ്പം വല വീശുകയും വെള്ളത്തില്‍ നീന്തുകയും ചെയ്തു.
‘രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്ക് ബിഹാറില്‍ ഒരു പുതിയ ബെഞ്ച്മാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നു,’ ഇത് മോദിയുടെ ജീവിതത്തിലെ ഒരിക്കലും സംഭവിക്കാത്ത രംഗങ്ങള്‍ , രാഹുല്‍ ഗാന്ധിയുടെ ഫിറ്റ്‌നസ് ശരിക്കും പ്രചോദനം നല്‍കുന്നു… എന്നൊക്കെയാണ് ഇതിന് സാമൂഹികമാദ്ധ്യമങ്ങളില്‍ ഉയരുന്ന കമന്റുകള്‍.
സാധാരണ രാഷ്ട്രീയ പ്രചാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജനങ്ങളുമായി നേരിട്ട് ഇടപെഴകാനും അവരുടെ ജീവിതരീതിയില്‍ പങ്കുചേരാനുമുള്ള രാഹുല്‍ ഗാന്ധിയുടെ മനോഭാവം ഇതിനു മുമ്പു തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. ബിഹാറിലെ ഗ്രാമീണ മേഖലകളില്‍ രാഹുല്‍ വലിയ സ്വാധീനം ചെലുത്തും. പ്രധാനമന്ത്രി മോദി ഉള്‍പ്പെട്ട മറ്റു രാഷ്ട്രീയക്കാരുടെ പ്രചാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി, താഴെത്തട്ടിലുള്ള ജനങ്ങളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാന്‍ രാഹുലിന് സാധിക്കുന്നത് ഇങ്ങനെയാണ്. ……………..